Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railways Says

Ernakulam

പൊ​ന്നു​രു​ന്നി​യി​ല്‍ റെ​യി​ല്‍​വേ ടെ​ര്‍​മി​ന​ല്‍ ഒ​രു മാ​സ​ത്തി​നകം‍ ഫ​യ​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ

 

കൊ​ച്ചി: പൊ​ന്നു​രു​ന്നി​യി​ല്‍ നി​ല​വി​ലു​ള്ള മാ​ര്‍​ഷ​ലിം​ഗ് യാ​ര്‍​ഡി​നെ ഒ​രു പു​തി​യ റെ​യി​ല്‍​വേ ടെ​ര്‍​മി​ന​ലാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി ഒ​രു മാ​സ​ത്തി​നു​ള​ളി​ല്‍ ഫ​യ​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍.​എ​ന്‍. സിം​ഗ് അ​റി​യി​ച്ചു. എ​റ​ണാ​കു​ള​ത്തി​ന്‍റെ റെ​യി​ല്‍​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ നി​ര്‍​ദേ​ശ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പൊ​ന്നു​രു​ന്നി​യു​ടെ അ​തി​ര്‍​ത്തി ഭാ​ഗ​ത്താ​യി​രി​ക്കും ടെ​ര്‍​മി​ന​ല്‍ നി​ര്‍​മി​ക്കു​ക. റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജി​നു മു​ക​ള്‍ ഭാ​ഗ​ത്ത് നി​ന്നും സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പ്ര​വേ​ശ​ന ക​വാ​ടം ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 270 കോ​ടി ചെ​ല​വി​ലാ​ണ് പു​തി​യ ടെ​ര്‍​മി​ന​ല്‍. ആ​റു പ്ലാ​റ്റു​ഫോ​മു​ക​ളും ട്രെ​യി​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള മൂ​ന്ന് പി​റ്റ് ലൈ​നു​ക​ളും ട്രെ​യി​ന്‍ നി​ര്‍​ത്തി​യി​ടാ​ന്‍ വേ​ണ്ട സ്റ്റേ​ബ്ളിം​ഗ് ലൈ​നു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ലു​ള്ള രൂ​പ​രേ​ഖ​യി​ലു​ണ്ട്. റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​ന്നു​രു​ന്നി ടെ​ര്‍​മി​ന​ലി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നും മ​ന്ദ​ഗ​തി​യി​ലാ​യ എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ സ്റ്റേ​ഷ​ന്‍ പു​ന​ര്‍​വി​ക​സ​ന ജോ​ലി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​വി​ടെ അ​നു​വ​ദി​ക്ക​പ്പെ​ട്ട പാ​സ​ഞ്ച​ര്‍ ഹോ​ള്‍​ഡിം​ഗ് ഏ​രി​യ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​മി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം ക​വാ​ടം വി​ക​സി​പ്പി​ക്ക​ണം. ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന സ്റ്റേ​ഷ​ന്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കു​ക​യോ ആ​വ​ശ്യ​മെ​ങ്കി​ല്‍ റീ​ടെ​ന്‍​ഡ​ര്‍ ചെ​യ്യു​ക​യോ വേ​ണ​ം. പ​ണി​ക​ള്‍ 2028 ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മ​റു​പ​ടി ന​ല്‍​കി.


എ​റ​ണാ​കു​ളം ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലു​ള്ള എ​ട്ട് കോ​ച്ചു​ക​ള്‍ എ​ന്ന​ത് 20 കോ​ച്ചു​ക​ളാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും എ​റ​ണാ​കു​ളം തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഹൈ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up